പോറ്റമ്മ
അമ്മയെ കുറിച്ച് ഒരുപാടു പറയാനുണ്ട് . പറയാൻ എനിക്ക് ഇഷ്ടമാണ് ,കാരണം ഞാൻ അമ്മയെ സ്നെഹിക്കുന്നു.....
വളരെ ഉർജസ്വലതയോടെ .... ഓടിനടക്കുന്ന അമ്മയുടെ ചിത്രം എന്റെ മനസിലുണ്ട് ..... കണ്ണിൽ എണ്ണ ഒഴിച്ച് ഭര്ത്താവിനു വേണ്ടി ഭക്ഷണം ഒരുക്കി ഇരിക്കുന്ന അമ്മ.... പക്ഷെ അമ്മയുടെ ഭർത്താവിനെ എനിക്കിഷ്ടമാല്ലയിരുന്നു ..... ചെയ്യരുതാത്തത് എന്തോ ചെയ്തു ഞെളിഞ്ഞു നടക്കുന്ന മെല്ലിച്ച രൂപത്തെ എനിക്ക് ഭയത്തെക്കാൾ ഉപരി വേരുപ്പയിരുന്നോ ........ അറിയില്ല .......എൻറെ ചെറിയ ബുദ്ധിയിൽ ഞാൻ വിപ്ലവം ഒരുക്കി
ഞാൻ പറയുന്നത് എന്റെ അമ്മയെ കുറിച്ചാണ് ....... തെറ്റു ചെയ്താൽ ഒരു മടിയും കൂടാതെ ശിക്ഷിക്കുന്ന അമ്മ .................. എന്നെ ഒത്തിരി സ്നേഹിക്കുന്ന അമ്മ ................ അസുഖം വന്നാൽ എന്റെ കൂടെ ഇരിക്കുന്ന അമ്മ...... ഞാൻ കരയുമ്പോൾ സന്ദ്വാനിപ്പിക്കുന്ന അമ്മ ......
അമ്മക്ക് വേറെയും മക്കൾ ഉണ്ടായിരുന്നു ....... അവര്ക്കും മക്കൾ ഉണ്ടായി ..... ഞാനും വലുതായി ...... കാലം ഞങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വരുത്തി ...... എനിക്ക് ഇണയായി ...... അമ്മ രോഗിയായി ...... ഞാൻ വളരെ അകലെ വെറും കാഴ്ചക്കാരിയായി ................... എനിക്ക് കിട്ടിയ സ്നേഹം തിരിച്ചു കൊടുക്കാൻ പറ്റാതെ വാക്കിൽ ഒതുക്കി വഴി മാറി നിന്നു ......................
അമ്മക്ക് സുഖമാണ് .................. എന്നും അങ്ങനെ ആയിരിക്കട്ടേ ............... എനിക്ക് അതിലെരെയ് ആഗ്രഹിക്കാൻ അർഹതയില്ല കാരണം ഞാൻ അകലെ ആണ് .....................
ജീവിതം വീണ്ടും ഒഴുകുന്നു .................. തീരം തേടി ഉള്ള യാത്രയിൽ ഒത്തിരി അമ്മമാർ കടന്നു വരുന്നു..... ഒരു തലോടൽ കൊതിച്ചുകൊണ്ട് ................... അമ്മയെന്നുള്ള വിളിക്കായി കാതോർക്കുന്നു .....................
No comments:
Post a Comment